Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stops Efforts

Alappuzha

വെ​ട്ടു​വേ​നി​യി​ൽ നി​ലം​നി​ക​ത്ത​ൽ ശ്ര​മം റ​വ​ന്യു വ​കു​പ്പ് ത​ട​ഞ്ഞു

ഹ​രി​പ്പാ​ട്: കാ​ർ​ത്തി​ക​പ്പ​ള്ളി വി​ല്ലേ​ജി​ലെ വെ​ട്ടു​വേ​നി​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി വെ​ള്ള​ക്കെ​ട്ടാ​യി കി​ട​ക്കു​ന്ന നി​ലം നി​ക​ത്താ​നു​ള്ള ശ്ര​മം റ​വ​ന്യൂ അ​ധി​കൃ​ത​ർ ത​ട​ഞ്ഞു.

സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ന്‍റെ മ​തി​ൽ ബ​ല​പ്പെ​ടു​ത്താ​നെ​ന്ന പേ​രി​ൽ വെ​ട്ടു​വേ​നി പി​ത്ത​മ്പി​ൽ ക്ഷേ​ത്രം - മ​ണ്ണൂ​ർ ഡി​കെ​എ​ൻ​എം എ​ൽ​പി​എ​സ് റോ​ഡ​രി​കി​ലെ നി​ല​മാ​ണ് നി​ക​ത്താ​ൻ ശ്ര​മി​ച്ച​ത്. വി​ല്ലേ​ജ് ഓ​ഫീ​സ​ർ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി നി​ർ​ത്തി​വ​യ്ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും, മ​ണ്ണ​ടി​ച്ച് നി​ലം​നി​ക​ത്താ​ൻ ശ്ര​മം ന​ട​ന്ന​താ​യി പ​രാ​തി​യു​ണ്ട്.

പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ടു​ക​ൾ നേ​ര​ത്തേ​ത​ന്നെ വ്യാ​പ​ക​മാ​യി നി​ക​ത്തി​യ​തി​നാ​ൽ ചെ​റി​യ മ​ഴ​യി​ൽ പോ​ലും ഇ​വി​ടെ റോ​ഡു​ക​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റു​ന്ന​ത് പ​തി​വാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന നി​ലംകൂ​ടി നി​ക​ത്താ​ൻ നീ​ക്കം ന​ട​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തി​ന്‍റെ​യും വോ​ട്ടെ​ണ്ണ​ലി​ന്‍റെ​യും മ​റ​വി​ൽ പ​ള്ളി​പ്പാ​ട്, കു​മാ​ര​പു​രം, ചെ​റു​ത​ന, ക​രു​വാ​റ്റ തു​ട​ങ്ങി കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി നി​ലം​നി​ക​ത്ത​ൽ ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Latest News

Corehub Up